പാര്‍ലമെന്റ് സമ്മേളനത്തിൽ 27 ബില്ലുകള്‍ നിയമമാക്കാനുറച്ച് കേന്ദ്രസര്‍ക്കാര്‍


ന്യൂഡൽഹി: നാളെ മുതല്‍ ഡിസംബർ 13 വരെ നടക്കുന്ന പാർലമെന്റിന്റെറ ശൈത്യകാല സമ്മേളനത്തിൽ 27ബില്ലുകൾ പാസാക്കാൻ ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ. കോർപ്പറേറ്റ് നികുതി കുറച്ചത്, ഇ സിഗരറ്റ് നിരോധിച്ചത് തുടങ്ങിയ ഓർഡിനൻസിന് പകരമുള്ള ബില്ലുകളുൾപ്പെടെയുള്ളവയാണ് ശൈത്യകാല സമ്മേളനത്തിൽ പാസാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുന്നത്.

ഡൽഹിയിലെ അനധികൃത കോളനികളെ ക്രമപ്പെടുത്തുക, ഡ്യൂട്ടിയിലുള്ള ഡോക്ടർമാരെ മർദ്ദിക്കുന്നത് തടയാനുള്ള നിയമം എന്നിവയും സമ്മേളനത്തിൽ അവതരിപ്പിക്കും. ഇന്ത്യയിലെ കോർപ്പറേറ്റ് കമ്പനികൾക്ക് നികുതി ഇളവ് നൽകുന്ന നികുതി നിയമ ഭേദഗതി ബിൽ 2019, അയൽരാജ്യങ്ങളിൽ നിന്ന് അഭയാർഥികളായെത്തി ഇന്ത്യയിൽ അനധികൃതമായി താമസിക്കുന്ന ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാർസി, ക്രിസ്ത്യൻ മതവിശ്വാസികൾക്ക് പൗരത്വം നൽകാൻ ഉദ്ദേശിച്ചുള്ള പൗരത്വ ഭേദഗതി ബിൽ, ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ സംരക്ഷിക്കുന്നതിനുള്ള പേഴ്സണൽ ഡേറ്റാ പ്രൊട്ടക്ഷൻ ബിൽ എന്നിവയും സർക്കാർ പാസാക്കാൻ ശ്രമിക്കും.
ട്രാൻസ്ജെൻഡർ വിഭാഗത്തിലുള്ളവരുടെ അവകാശ സംരക്ഷണത്തിനുള്ള ട്രാൻസ്ജെൻഡർ പേഴ്സൺ (പ്രൊട്ടക്ഷൻ ഓഫ് റൈറ്റ്സ്) ബിൽ, മെഡിക്കൽ കമ്മീഷൻ ബിൽ, ഗർഭപാത്രം സാമ്പത്തിക നേട്ടത്തിനായി ഉപയോഗിക്കുന്നത് തടയുന്ന സറോഗസ്സി (റെഗുലേഷൻ) ബിൽ തുടങ്ങിയവയാണ് സർക്കാർ അവതരിപ്പിക്കാൻ പോകുന്നവയിൽ സുപ്രധാനമായ മറ്റ് ബില്ലുകൾ. ഇതിൽ മെഡിക്കൽ കമ്മീഷൻ ബില്ലിനെതിരെ വ്യാപകമായ പ്രതിഷേധം രാജ്യത്ത് ഉയർന്നിരുന്നു.

You might also like

Most Viewed