ക്രിക്കറ്റ്‌ ബോൾ ചെവിയിലിടിച്ച്‌ മെഡിക്കൽ വിദ്യാർത്ഥി മരിച്ചു


ഭുവനേശ്വർ: ഒഡിഷയിലെ ഗഞ്ചം ജില്ലയിൽ പരിശീലനത്തിനിടെ ക്രിക്കറ്റ്‌ ബോൾ ചെവിയിലിടിച്ച്‌ മെഡിക്കൽ വിദ്യാർത്ഥി മരിച്ചു. വിദ്യാർത്ഥിയായ ബിസ്വഭൂഷൻ സഹു ആണ്‌ മരിച്ചത്‌. ബെർഹംപൂരിലെ എം.കെ.സി.ജി മെഡിക്കൽ കോളേജ്‌ മൈതാനത്തായിരുന്നു സംഭവം. സാഹിദ്‌  ലക്ഷ്‌മണ നായക്‌ മെഡിക്കൽ കോളേജിലെ രണ്ടാംവർഷ എം.ബി.ബി.എസ്‌ വിദ്യാർത്ഥിയായ ബിസ്വഭൂഷൻ സഹു. ബാറ്റിങ്‌ ചെയ്യുന്നതിനിടെ ബോൾ ബിസ്വഭൂഷന്റെ ചെവിക്ക്‌ സമീപം ഇടിക്കുകയായിരുന്നു. ഹെൽമറ്റ്‌ ധരിച്ചിരുന്നെങ്കിലും ബോധരഹിതനായി വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. 

You might also like

Most Viewed