ഗോവ ഡി.ജി.പി പ്രണബ് നന്ദ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു


പനജി: ഗോവ പോലീസ് മേധാവി പ്രണബ് നന്ദ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ഡൽഹിയിൽ വെച്ച് ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. ഔദ്യോഗ ആവശ്യങ്ങൾക്കായി ഡൽഹിയിലെത്തിയപ്പോഴാണ് അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായത്.
1988-ബാച്ചിലെ ഐ.പി.എസ് ഓഫീസറാണ് പ്രണബ് നന്ദ. ഈ വർഷം മാർച്ചിലാണ് ഗോവ ഡിജിപിയായി ചുമതലയേറ്റത്. ഇദ്ദേഹത്തിന്റെ ഭാര്യ സുന്ദരി നന്ദ പുതുച്ചേരി ഡിജിപിയാണ്. ഇരുപത് വർഷത്തോളം ഇന്റലിജൻ ബ്യൂറോയിൽ സേവനമനുഷ്ടിച്ചിട്ടുണ്ട്.

You might also like

Most Viewed