എൻ.ഡി.എയിൽ ഐക്യം വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി


ന്യൂഡൽഹി: എൻ.ഡി.എയിൽ ഐക്യം വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഭിപ്രായ ഭിന്നതകൾ പരിഹരിച്ച് ഒരുമിച്ചു മുന്നോട്ടു പോകാൻ കഴിയണമെന്നും എൻ.ഡി.എ ഘടകകക്ഷികളോടും മോദി ആവശ്യപ്പെട്ടു. മുന്നണിയിലെ സഖ്യകക്ഷികള്‍ക്കു വ്യത്യസ്ഥമായ ആശയങ്ങളുണ്ടായിരിക്കാം. എന്നാൽ ഭിന്നതകൾ മാറ്റി ഒരുമിച്ച് നിൽക്കാൻ കഴിയണമെന്നും മോദി എൻ.ഡി.എ യോഗത്തിൽ നടത്തിയ പ്രസംഗത്തിൽ പറഞ്ഞു. നമ്മുടെ സഖ്യം ഇന്ത്യയുടെ വൈവിധ്യത്തെയും 130 കോടി ഇന്ത്യക്കാരുടെ അഭിലാഷങ്ങളെയും പ്രതിനിധീകരിക്കുന്നുവെന്നും മോദി പറഞ്ഞു. പൊതുജനത്തോട് എൻ.ഡി.എയ്ക്ക് ബൃഹത്തായ ഉത്തരവാദിത്തമുണ്ട്. നമുക്ക് ഒറ്റക്കെട്ടായി ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കാം. പൊതുജനത്തെ നമ്മൾ ബഹുമാനിക്കണം. അവരോടു നമുക്ക് വലിയ ഉത്തരവാദിത്തമാണുള്ളതെന്നും മോദി കൂട്ടിച്ചേർത്തു.

You might also like

Most Viewed