ഭൂരിപക്ഷം തികഞ്ഞില്ലെങ്കിൽ ബി.ജെ.പിയെ പിന്തുണയ്ക്കുമെന്ന് ജെ.ഡി-എസ്


ബംഗളൂരു: ഉപതെരഞ്ഞെടുപ്പിനുശേഷം കർണാടകയിൽ ബി.ജെ.പിക്കു ഭൂരിപക്ഷം കിട്ടിയില്ലെങ്കിൽ പിന്തുണ നല്കുമെന്നു ജെഡി-എസ്. മുതിർന്ന നേതാവ് ബാസ വരാജ് ഹൊറാട്ടിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഒരു രാഷ്‌ട്രീയ പാർട്ടിയും ഇടക്കാല തെരഞ്ഞെടുപ്പ് ആഗ്രഹിക്കുന്നില്ലെന്ന് ഹൊറാട്ടി പറഞ്ഞു. സർക്കാർ വീഴാൻ അനുവദിക്കില്ലെന്നു കുമാരസ്വാമിയും ദേവഗൗഡയും പറഞ്ഞിട്ടുണ്ട്. ഏതു സർക്കാർ അധികാരത്തിലിരുന്നാലും തങ്ങളുടെ എം.എൽ.എസ്ഥാനം മൂന്നര വർഷംകൂടി നിലനിൽക്കണമെന്നാണ് എം.എൽ.എമാരുടെ വികാരം. കർണാടകയിലെ 15 മണ്ഡലങ്ങളിലേക്ക് ഡിസംബർ അഞ്ചിനാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക. ഇതിൽ ആറു സീറ്റെങ്കിലും ലഭിച്ചാലേ ബി.ജെ.പിക്ക് ഭൂരിപക്ഷമാകൂ.

You might also like

Most Viewed