താജ്മഹലിന് സമീപം ഡ്രോൺ; അഞ്ച് റഷ്യൻ പൗരന്മാർ കസ്റ്റഡിയിൽ


ആഗ്ര: താജ്മഹലിന്‍റെ പരിസരത്ത് ഡ്രോൺ പറത്തിയ അഞ്ച് റഷ്യൻ പൗരന്മാർ കസ്റ്റഡിയിൽ. ബുധനാഴ്ചയാണ് ഇവരെ ആഗ്ര പോലീസ് കസ്റ്റഡിയിൽ എടുത്തത്. മെഹ്താബ് ബാഗിൽ നിന്ന് ഇവർ വീഡിയോ കാമറയിൽ പകർത്തിയ ദൃശ്യങ്ങൾ പോലീസ് പിടിച്ചെടുത്തു. ചരിത്ര സ്മാരകമായ താജ്മഹലിന്‍റെ പരിസരത്ത് ആളില്ലാ വിമാനം ഉപയോഗിച്ച് ദൃശ്യങ്ങൾ പറത്തുന്നത് നിരോധിച്ചിട്ടുണ്ട്. എന്നാൽ ഇക്കാര്യം അറിയില്ലെന്നാണ് പിടിയിലായവർ പറയുന്നത്. ഇവരെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.

You might also like

Most Viewed