രാജ്യത്തെ ആറ് വിമാനത്താവളങ്ങൾ കൂടി സ്വകാര്യവത്കരിക്കാൻ നീക്കം


ന്യൂഡൽഹി: രാജ്യത്തെ ആറ് വിമാനത്താവളങ്ങൾ കൂടി സ്വകാര്യവത്കരിക്കാൻ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ കേന്ദ്ര സർക്കാരിന് ശുപാർശ നൽകിയതായി റിപ്പോർട്ട്. അമൃത്സർ, വാരണാസി, ഭുവനേശ്വർ, ഇൻഡോർ, റായ്പുർ, തിരുച്ചിറപ്പള്ളി എന്നി വിമാനത്താവളങ്ങളാണ് രണ്ടാംഘട്ടമായി സ്വകാര്യവത്കരിക്കാൻ നീക്കം നടക്കുന്നത്. 

സെപ്റ്റംബർ അഞ്ചിനു ചേർന്ന ബോർഡ് മീറ്റിംഗിന്‍റേതാണ് തീരുമാനം. ആദ്യഘട്ടത്തിൽ തിരുവനന്തപുരം, അഹമ്മദാബാദ്, ജയ്‌പൂർ, ലക്‌നോ, ഗുവാഹത്തി, മംഗളൂരു വിമാനത്താവളങ്ങൾ പൊതു-സ്വകാര്യ പങ്കാളിത്തത്തിലാക്കാൻ തീരുമാനിച്ചിരുന്നു. ഈ ആറു വിമാനത്താവളങ്ങളുടെയും കരാർ നേടിയത് അദാനി എന്‍റർപ്രൈസസ് കന്പനി ആണ്.

You might also like

Most Viewed