രാഹുൽ ബജാജിന്‍റെ പരാമർശങ്ങൾക്കെതിരെ നിർമ്മല സീതാരാമൻ രംഗത്ത്


മുംബൈ: രാജ്യത്തു ഭീതിയുടെ അന്തരീക്ഷം നിലനിൽക്കുകയാണെന്ന രാഹുൽ ബജാജിന്‍റെ പ്രസ്താവന ദേശതാത്പര്യത്തിന് എതിരാണെന്നു ധനമന്ത്രി നിർമ്മല സീതാരാമൻ. രാഹുൽ ബജാജിന്‍റെ പരാമർശങ്ങൾ വൻതോതിൽ ജനശ്രദ്ധ നേടിയതിനു പിന്നാലെയാണു പ്രതിരോധവുമായി കേന്ദ്രമന്ത്രി രംഗത്തെത്തിയത്. രാഹുൽ ബജാജ് ഉന്നയിച്ച പ്രശ്നങ്ങൾക്ക് ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി നൽകിയിട്ടുണ്ട്. ചോദ്യങ്ങളും വിമർശനങ്ങളും കേൾക്കേണ്ടതും മറുപടി നൽകപ്പെടേണ്ടവയുമാണ്. സ്വന്തം തോന്നലുകൾ പ്രചരിപ്പിക്കുന്നതിനേക്കാൾ നല്ലത് ഉത്തരം തേടുന്നതുതന്നെയാണ്. അത് ഏറ്റുപിടിക്കുന്നത് ദേശീയ താത്പര്യത്തെ ദോഷകരമായി അമിത് ഷായെ വേദിയിലിരുത്തിയാണ് വ്യവസായ പ്രമുഖൻ രാഹുൽ ബജാജ് രാജ്യത്തു ഭീതിയുടെ അന്തരീക്ഷം നിലനിൽക്കുകയാണെന്നു തുറന്നടിച്ചത്. സർക്കാരിനെ വിമർശിക്കാൻ വ്യവസായികൾ ഭയപ്പെടുന്നു. നേരത്തേ അങ്ങനെയായിരുന്നില്ല: കേന്ദ്ര ആഭ്യന്തര മന്ത്രിയോടു ബജാജ് ഗ്രൂപ്പ് തലവൻ ചൂണ്ടിക്കാട്ടി. ഇക്കണോ മിക് ടൈംസ് അവാർഡ് ദാന ചടങ്ങിനിടെയാണു സംഭവം. ധനമന്ത്രി നിർമ്മല സീതാരാമൻ, റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ, വ്യവസായ പ്രമുഖരായ മുകേഷ് അംബാനി, കുമാരമംഗളം ബിർള, സുനിൽ ഭാരതി മിത്തൽ തുടങ്ങിയവരുള്ള സദസിലായിരുന്നു എണ്‍പതു കഴിഞ്ഞ രാഹുൽ ബജാജിന്‍റെ രൂക്ഷവിമർശനം. രാജ്യത്തു ഭയത്തിന്‍റെ അന്തരീക്ഷമാണെന്നു വ്യവസായികൾ പലരും തന്നോടു പരാതിപ്പെടുന്നുണ്ടെന്നു കഴിഞ്ഞ ദിവസം മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗും പറഞ്ഞിരുന്നു.

ബജാജിന്‍റെ വിമർശനം അംഗീകരിച്ചില്ലെങ്കിലും അമിത് ഷാ അതു പാടേ തള്ളിക്കളഞ്ഞില്ല. അങ്ങനെയൊരന്തരീക്ഷം ഉണ്ടെന്നു വരുത്താൻ ചിലർ ശ്രമിക്കുന്നുണ്ടെന്നും അതു മാറ്റിയെടുക്കാൻ എല്ലാവരും ശ്രമിക്കണമെന്നും ഷാ പറഞ്ഞു. അമിത് ഷായോടു ചോദ്യങ്ങൾ ചോദിക്കാൻ സദസ്യർക്ക് അവസരം നൽകിയപ്പോഴാണു രാഹുൽ ബജാജ് എഴുന്നേറ്റുനിന്ന് അപ്രതീക്ഷിത വിമർശനം നടത്തിയത്. ചില പരാമർശങ്ങൾക്കു സദസ്യർ കൈയ്യടിക്കുകയും ചെയ്തു. മുൻ ധനമന്ത്രി പി. ചിദംബരത്തെ കുറ്റപത്രം പോലും കൊടുക്കാതെ നൂറു ദിവസത്തിലേറെയായി തടവിലിട്ടിരിക്കുന്നതും പ്രജ്ഞാസിംഗ് ഗാന്ധി ഘാതകൻ നാഥുറാം ഗോഡ്സെയെ ദേശസ്നേഹിയെന്നു വിളിച്ചതും ആൾക്കൂട്ടക്കൊലകളും ഒക്കെ ബജാജ് ഉന്നയിച്ചു.

You might also like

Most Viewed