നീറ്റ് പരീക്ഷയിൽ ശിരോവസ്ത്രം ധരിക്കാൻ അനുമതി


ന്യൂഡൽഹി: അഖിലേന്ത്യാ മെഡിക്കൽ എൻട്രൻസ് പരീക്ഷയായ നീറ്റ് (നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്) പരീക്ഷയിൽ ശിരോവസ്ത്രം ധരിക്കാൻ അനുമതി. കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയമാണ് ഇതു സംബന്ധിച്ച് ഉത്തരവിറക്കിയത്. ബുർഖ, ഹിജാബ്, കാരാ, കൃപാണ്‍ എന്നിവ ധരിക്കുന്നതിനുള്ള വിലക്കാണു നീക്കിയിരിക്കുന്നത്. ഇത്തരം വസ്ത്രം ധരിച്ചെത്തുവന്നവർ മുൻകൂട്ടി അനുമതി വാങ്ങണമെന്നും ശരീരത്തിൽ മെഡിക്കൽ ഉപകരണങ്ങൾ ഉള്ളവർ അഡ്മിറ്റ് കാർഡ് കിട്ടുന്നതിന് മുന്പുതന്നെ ഇക്കാര്യത്തിൽ അനുമതി തേടണമെന്നും സർക്കുലറിൽ നിർദേശിക്കുന്നു.

മുൻ വർഷങ്ങളിൽ നീറ്റ് പരീക്ഷാ ഹാളിൽ ശിരോവസ്ത്രം വിലക്കിയത് വിവാദമായിരുന്നു. ഇതിനെതിരെ കോടതിയിൽ ഹർജികളെത്തി. ഇതേതുടർന്നാണ് 2020 നീറ്റ് പരീക്ഷയ്ക്ക് ശിരോവസ്ത്രം ധരിക്കുന്നതിനുള്ള വിലക്ക് നീക്കി കേന്ദ്ര സർക്കാർ ഉത്തരിറക്കിയത്.

You might also like

Most Viewed