പീഡനശ്രമം പരാജയപ്പെട്ടപ്പോൾ 23കാരിയെ തീകൊളുത്തി: പെ​ൺ​കു​ട്ടി​യു​ടെ നി​ല അ​തീ​വ ഗു​രു​ത​രം |


പാറ്റ്ന: ബീഹാറിൽ പീഡന ശ്രമം പരാജയപ്പെട്ടതിനു പിന്നാലെ പ്രതികൾ തീകൊളുത്തിയ പെൺകുട്ടിയുടെ നില അതീവ ഗുരുതരമെന്ന് ആശുപത്രി വൃത്തങ്ങൾ. 23കാരിയാണ് യുവാവിന്‍റെ അതിക്രമത്തിന് ഇരയായത്.  പീഡനശ്രമം പരാജയപ്പെട്ടതോടെ പെൺകുട്ടിയുടെ ദേഹത്ത് പ്രതി തീകൊളുത്തുകയായിരുന്നു. ഇവർ‌ക്ക് 90 ശതമാനത്തിലേറെ പൊള്ളലേറ്റതായാണ് വിവരം. ശ്രീകൃഷ്ണ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ഇവരെ പ്രവോശിപ്പിച്ചിട്ടുള്ളത്. 

വീട്ടിനകത്ത് അതിക്രമിച്ചുകയറിയായിരുന്നു ആക്രമണം. യുവതിയെ തീകൊളുത്തിയ ഉടൻ പ്രതി ഇവിടെ നിന്നും ഓടിരക്ഷപ്പെട്ടു. പിന്നാലെ സമീപവാസികളാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്.

You might also like

Most Viewed