ഹോസ്റ്റൽഫീസ് വര്‍ദ്ധന: ജെ.എൻ.യു വിദ്യാര്‍ത്ഥികള്‍ രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്തും


ന്യൂൽഹി: ജെ.എൻ.യു വിദ്യാർത്ഥികൾ ഇന്ന് രാഷ്ട്രപതി ഭവനിലേക്ക് ലോങ് മാർച്ച് നടത്തും. ഹോസ്റ്റൽ ഫീസ് വർദ്ധന പിൻവലിക്കുക, വി സിയെ പുറത്താക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് വിദ്യാർത്ഥികളുടെ മാർച്ച്. ഫീസ് വർധനയെ തുടർന്ന്‌ ഒരു മാസത്തിലേറെയായി വിദ്യാർത്ഥികൾ സമരത്തിലാണ്. രണ്ട് തവണ ഫീസിൽ ഇളവ് വരുത്തിയെങ്കിലും ഫീസ് വർധന പൂർണമായി പിൻവലിക്കുന്നത് വരെ സമരം തുടരാനാണ് തീരുമാനം. ഈ മാസം പന്ത്രണ്ടിന് ആരംഭിക്കുന്ന സെമസ്റ്റർ പരീക്ഷ ബഹിഷ്ക്കരിക്കുമെന്നും വിദ്യാർത്ഥി യൂണിയൻ വ്യക്തമാക്കി. വിദ്യാർത്ഥിസമരത്തിന് പിന്തുണയുമായി ജെഎൻയു അധ്യാപക സംഘടനയും രംഗത്തുണ്ട്. കഴിഞ്ഞ മാസം വിദ്യാർഥികൾ പാർലമെൻ്റിലേക്ക് നടത്തിയ മാർച്ച് പൊലീസ് തടഞ്ഞത് വലിയ സംഘർത്തിലേക്ക് വഴിവച്ചിരുന്നു.

You might also like

Most Viewed