ഇന്ത്യൻ സൈന്യത്തിന് ശക്തി പകരാൻ പുതിയ നിരീക്ഷണ ഉപഗ്രഹവുമായി ഇന്ത്യ


ചെന്നൈ: രാജ്യത്തിന് സുരക്ഷയൊരുക്കാനും ഇന്ത്യൻ സൈന്യത്തിന് ശക്തി പകരാനുമായി ഇന്ത്യയുടെ പുതിയ നിരീക്ഷണ ഉപഗ്രഹം വിക്ഷേപണത്തിനൊരുങ്ങുന്നു. റിസാറ്റ്−2ബിആർ1 ആണ് ഡിസംബർ 11 ന് വിക്ഷേപിക്കുക. ഐഎസ്ആർഒയുടെ പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (പിഎസ്എൽവി) റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപണം.

ഡിസംബർ 11 ന് വൈകീട്ട് 3.25 നായിരിക്കും വിക്ഷേപണം പിഎസ്എൽവി−സി48 റോക്കറ്റ് ആവും ഇതിനായി ഉപയോഗിക്കുക എന്നാണ് വിവരം. 628 കിലോഗ്രാം ഭാരമുള്ള ഒരു റഡാർ ഇമേജിങ് എർത്ത് ഒബ്സർവേഷൻ സാറ്റലൈറ്റ് ആണ് റിസാറ്റ്−2ബിആർ 1. ഒപ്പം ഒമ്പത് വിദേശ ഉപഗ്രഹങ്ങളും വിക്ഷേപിക്കും. ഇതിൽ അമേരിക്കയുടെ അഞ്ച് കൃത്രിമ ഉപഗ്രഹങ്ങളും, ഇസ്രായേൽ, ഇറ്റലി, ജപ്പാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഓരോ ഉപഗ്രഹങ്ങളും ഉൾപ്പെടുന്നു. പിഎസ്എൽവി−ക്യുഎൽ വേരിയന്റ് റോക്കറ്റ് ആയിരിക്കും ഈ ഉപഗ്രഹങ്ങൾ വഹിക്കുക എന്നാണ ഐഎസ്ആർഒ നൽകുന്ന വിവരം. നാല് മോട്ടോറുകളാണ് ഈ റോക്കറ്റിനുണ്ടാവുക. പിഎസ്എൽവി−ക്യുഎൽ പതിപ്പിന്റെ രണ്ടാമത്തെ വിക്ഷേപണം ആണ് ഡിസംബർ 11 ന് നടക്കുക. വിക്ഷേപിച്ച് 16 മിനിറ്റിന് ശേഷം റിസാറ്റ്−2ബിആർ1 പുറത്തുവിടും. അത് കഴിഞ്ഞ് ഒരു മിനിറ്റിന് ശേഷം വിദേശ ഉപഗ്രഹങ്ങൾ പുറത്തുവിട്ടു തുടങ്ങും. 21 മിനിറ്റിനുള്ളിൽ വിക്ഷേപണ ദൗത്യം പൂർത്തിയാവും.

You might also like

Most Viewed