പൗരത്വ നിയമഭേദഗതി ബില്ലിനെതിരെ പരക്കെ അക്രമം,അസമിൽ ബന്ദ് പുരോഗമിക്കുന്നു,


ദിസ്‌പൂര്‍: പൗരത്വ നിയമഭേദഗതി ബില്ലിനെതിരെ അസമിൽ പ്രഖ്യാപിച്ച ബന്ദ് പുരോഗിമിക്കുന്നു. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെ യാണ് ബന്ദ്. സംസ്ഥാനത്തിന്‍റെ പല ഭാഗത്തും പരക്കെ അക്രമങ്ങൾ നടന്നുവെന്നാണ് വിവരം. അസം മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിലും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍റെ വസതിക്ക് മുന്നിലും ശക്തമായ പ്രക്ഷോഭമാണ് നടക്കുന്നത്. സംസ്ഥാനത്തെ എല്ലാ സ‍ര്‍വ്വകലാശാലകളും പരീക്ഷകൾ റദ്ദാക്കി. ഒന്നിലേറെ വിദ്യാര്‍ഥി സംഘടനൾ പ്രക്ഷോഭത്തിന്‍റെ മുൻനിരയിലുണ്ട്. നിരവധി പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. 

You might also like

Most Viewed