ഷെയ്ൻ വിവാദം: സിനിമ സംഘടനകൾക്ക് തന്നെ പരിഹരിക്കാനാകും: മന്ത്രി ബാലൻ


തിരുവനന്തപുരം: നടൻ ഷെയ്ൻ നിഗത്തിന് നിർമ്മാതാക്കളുടെ സംഘടന വിലക്കേർപ്പെടുത്തിയതും മറ്റ് അനുബന്ധ പ്രശ്നങ്ങളും സിനിമാ മേഖലയിലെ സംഘടനകൾക്ക് തന്നെ പരിഹരിക്കാനാകുമെന്ന് സാംസ്കാരിക മന്ത്രി എ.കെ ബാലൻ. സർക്കാർ ഇടപെടാൻമാത്രം ഗൗരവമുള്ളതല്ല വിഷയമെന്നാണ് തന്‍റെ വിലയിരുത്തലെന്നും മന്ത്രി പറഞ്ഞു. അമ്മ പ്രസിഡണ്ട് മോഹൻലാലിനും ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണനും കത്ത് നൽകുമെന്നും മന്ത്രി വ്യക്തമാക്കി. സംഭവത്തെ വെറും ഈഗോ പ്രശ്നമായി മാത്രം കാണരുതെന്നാണ് തന്‍റെ പക്ഷമെന്നും അദ്ദേഹം പറഞ്ഞു. രണ്ടു പേരും രണ്ടു ധ്രുവത്തിലിരുന്നു കാര്യങ്ങൾ കൂടുതൽ വഷളാക്കാതെ മുന്നോട്ടു പോകുന്നതായിരിക്കും നല്ലതെന്നും ഏതെങ്കിലും ഭാഗം പിടിക്കുന്ന സമീപനം സർക്കാരിനില്ലെന്നും മന്ത്രി തിങ്കളാഴ്ചയും വ്യക്തമാക്കിയിരുന്നു. തിങ്കളാഴ്ച ഷെയ്ൻ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 

You might also like

Most Viewed