സുപ്രീംകോടതിയിലെ ആദ്യ മലയാളി അഭിഭാഷക ലില്ലി തോമസ് അന്തരിച്ചു


ന്യൂഡല്‍ഹി: സുപ്രീംകോടതിയിലെ ആദ്യ മലയാളി അഭിഭാഷക ലില്ലി തോമസ് (91) അന്തരിച്ചു. ഡല്‍ഹിയിലായിരുന്നു അന്ത്യം. അഴിമതിക്കേസുകളില്‍ ശിക്ഷിക്കപ്പെട്ട ജനപ്രതിനിധികളെ അയോഗ്യരാക്കണമെന്ന സുപ്രീംകോടതി വിധി ലില്ലി തോമസിന്റെ ഹര്‍ജിയിലായിരുന്നു. ജനപ്രാതിനിധ്യ നിയമത്തിലെ എട്ടാം വകുപ്പിലെ നാലാം ഉപവകുപ്പ് ഉപയോഗിച്ച് കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ടാലും അധികാര സ്ഥാനത്ത് തുടര്‍ന്നിരുന്നവരെ കസേരയില്‍ നിന്നിറക്കി അഴിക്കുള്ളില്ലാക്കാന്‍ കഴിഞ്ഞത് ലില്ലി തോമസിന്റെ ശ്രമഫലമായായിരുന്നു. വനിതകളുടെ അവകാശങ്ങള്‍ക്കു വേണ്ടിയും തെരഞ്ഞെടുപ്പ് അവകാശങ്ങള്‍ക്കു വേണ്ടിയും ലില്ലി തോമസ് പ്രവര്‍ത്തിച്ചു.

You might also like

Most Viewed