യുവതിയെ വെട്ടിനുറുക്കി ബാഗിലാക്കി ഉപേക്ഷിക്കാൻ ശ്രമം; പിതാവ് അറസ്റ്റിൽ


മുബൈ: മഹാരാഷ്‌ട്രയിലെ താനെയിൽ ബാഗിനുള്ളിൽ യുവതിയുടെ വെട്ടിമുറിച്ച ശരീരഭാഗങ്ങൾ കണ്ടെടുത്തു. സംഭവുമായി ബന്ധപ്പെട്ട് പിതാവിനെ അറസ്റ്റ് ചെയ്തു. യുവതിയുടെ മൃതദേഹത്തിന്‍റെ ഉടലും തലയും കണ്ടെത്താനായിട്ടില്ല. ഞായറാഴ്ച താനെ ജില്ലയിലെ കല്യാണിലായിരുന്നു സംഭവം. ഓട്ടോറിക്ഷ ഡ്രൈവറാണ് സംഭവത്തെക്കുറിച്ച് പോലീസിനെ വിവരം അറിയിച്ചത്. ഓട്ടോയിൽ കയറിയ ആളുടെ ബാഗിൽനിന്ന് ദുർഗന്ധം ഉണ്ടായതിനെ തുടർന്ന് ഡ്രൈവർ വിവരം തിരക്കി. ഇതോടെ ഇയാൾ ബാഗ് ഉപേക്ഷിച്ച് ഓട്ടോയിൽനിന്ന് ഓടിരക്ഷപെട്ടു. ഉടൻ തന്നെ ഓട്ടോ ഡ്രൈവർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ബാഗിനുള്ളിൽ ഇടുപ്പിന് താഴേയ്ക്കുള്ള ഭാഗങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. കല്യാണിലെ തിത്‌വാല സ്വദേശി അരവിന്ദ് തിവാരിയാണ് ഇരുപത്തിരണ്ടുകാരിയായ മകളെ കൊലപ്പെടുത്തിയത്. മകളുടെ പ്രണയബന്ധമാണ് കൊലയ്ക്കു കാരണമായത്. മകളെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം പലകഷണങ്ങളായി വെട്ടിമുറിക്കുകയായിരുന്നു. മൃതദേഹഭാഗങ്ങൾ ഉപേക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് പിടിയിലായത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

You might also like

Most Viewed