പൗരത്വ ബില്ലിനെതിരേ പ്രതിഷേധം ശക്തം: ത്രിപുരയിൽ മൊബൈൽ, ഇന്‍റർനെറ്റ് സേവനങ്ങൾ റദ്ദാക്കി


അഗർത്തല: പൗരത്വ ഭേദഗതി ബില്ലിനെതിരെ ത്രിപുരയിൽ പ്രതിഷേധം ശക്തമാകുന്നു. ഇതേ തുടർന്ന് സംസ്ഥാനത്ത് 48 മണിക്കൂർ നേരത്തേക്ക് മൊബൈല്‍, ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി. തെറ്റായ സന്ദേശങ്ങൾ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നടപടിയെന്ന് ത്രിപുര സർക്കാർ അറിയിച്ചു.  ബില്ലിനെതിരെ വ്യാപക പ്രതിഷേധമാണ് ത്രിപുരയില്‍ ഉയരുന്നത്. ഗോത്ര വർഗക്കാരും ഗോത്രേതരരും തമ്മിൽ സംഘർഷം ഉണ്ടായെന്ന അഭ്യൂഹത്തെ തുടർന്ന് നിരവധി മേഖലകളിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ഇതേ തുടർന്നാണ് മൊബൈല്‍, ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കിയത്.  ഇതിനിടെ, ആസാം ഉൾപ്പെടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പലയിടത്തും പ്രതിഷേധം നടക്കുകയാണ്. ആസാമിൽ വിദ്യാർത്ഥി സംഘടനകൾ ആഹ്വാനം ചെയ്ത 11 മണിക്കൂർ ബന്ദിൽ പരക്കെ ആക്രമണങ്ങൾ ഉണ്ടായി. നോർത്ത് ഈസ്റ്റ് സ്റ്റുഡന്‍റ്സ് ഓർഗനൈസേഷൻ അടക്കം നിരവധി സംഘടനകളും രാഷ്‌ട്രീയപാർട്ടികളും ബന്ദിന് പിന്തുണയുമായി രംഗത്തുവന്നു.

You might also like

Most Viewed