പ്രായപൂര്‍ത്തിയാകാത്ത ഗര്‍ഭിണിയായ കാമുകിയെ യുവാവ് തീവച്ച് കൊന്നു


പാറ്റ്‌ന: ബിഹാറിലെ ബേഠിയയില്‍ കാമുകന്‍ തീവച്ച പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി മരിച്ചു. പെണ്‍കുട്ടി ഒരുമാസം ഗര്‍ഭിണിയായിരുന്നു. ഇന്നലെയാണ് പെണ്‍കുട്ടിക്ക് നേരെ ആക്രമണമുണ്ടായത്. എണ്‍പത് ശതമാനത്തോളം പൊള്ളലേറ്റ പെണ്‍കുട്ടി ബേഠിയയിലെ ഒരു ആശുപത്രിയില്‍ ഇന്നലെ പ്രവേശിപ്പിക്കുകയായിരുന്നു. കൂടുതല്‍ വിദഗ്ധ ചികിത്സയ്ക്കായി പാറ്റ്‌നയിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് മരണം.

പെണ്‍കുട്ടിക്ക് വിവാഹവാഗ്ദാനം നല്‍കിയ യുവാവ് പെണ്‍കുട്ടിയുമായി അടുപ്പത്തിലാകുകയുമായിരുന്നു. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെ സുഹൃത്തുക്കളുമായി ആക്രമണത്തിന് പദ്ധതിയിടുകയായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. പെണ്‍കുട്ടി വീട്ടില്‍ ഒറ്റക്കാണെന്ന് മനസ്സിലാക്കിയ പ്രതി സുഹൃത്തുക്കളുമായി എത്തി മണ്ണെണ്ണ ഒഴിച്ച് കത്തിക്കുകയായിരുന്നു. ഇയാള്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണുള്ളത്.

You might also like

Most Viewed