നിങ്ങളുടെ അവകാശങ്ങള്‍ ആരും കവർ‍ന്നെടുക്കില്ല: പൗരത്വ ബില്ലിന്മേല്‍ അസം ജനതയ്ക്ക് ഉറപ്പ് നല്‍കി പ്രധാനമന്ത്രി


ന്യുഡല്‍ഹി: പൗരത്വ ഭേദഗതി ബില്ലിനെ ചൊല്ലി വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രക്ഷോഭം പൊട്ടിപ്പുറപ്പെടുന്ന സാഹചര്യത്തില്‍ അസം ജനതയെ ആശ്വസിപ്പിക്കാനുള്ള വാക്കുകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ബില്ലിന്റെ പേരില്‍ നിങ്ങളുടെ അവകാശങ്ങളോ തനതായ വ്യക്തിത്വമോ മഹത്തരമായ സംസ്‌കാരമോ ആരും എടുത്തുമാറ്റില്ലെന്ന് ഉറപ്പുനല്‍കുന്നു. അത് തുടര്‍ന്നും തഴച്ചുവളരും. −മോഡി ട്വീറ്റ് ചെയ്തു. ബില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയതോടെയാണ് അസം അടക്കം വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രക്ഷോഭം ആളിക്കത്തിയത്. അസം ജനതയുടെ ഭാഷാപരവും സാംസ്‌കാരികവും രാഷ്ട്രീയവും ഭൗമശാസ്ത്രവുമായ അവകാശങ്ങള്‍ക്ക് ഭരണഘടനാപരമായ എല്ലാ സംരക്ഷണവും നല്‍കാന്‍ താനും കേന്ദ്രസര്‍ക്കാരും പൂര്‍ണ്ണമായും പ്രതിജ്ഞാബദ്ധരാണ്. മറ്റൊരു ട്വീറ്റില്‍ മോഡി പറയുന്നു.

You might also like

Most Viewed