രാഷ്ട്രപതി ഒപ്പുവച്ചു; പൗരത്വ നിയമ ഭേദഗതി പ്രാബല്യത്തിൽ


ന്യൂഡൽഹി: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വലിയ പ്രതിഷേധം നടക്കുന്നതിനിടെ പൗരത്വ ഭേദഗതി ബില്ലിൽ രാഷ്ട്രപതി ഒപ്പുവച്ചു. പാർലമെന്‍റിന്‍റെ ഇരുസഭകളും പാസാക്കിയ ബില്ലിൽ രാഷ്ട്രപതി വ്യാഴാഴ്ച ഒപ്പുവച്ചതോടെ പൗരത്വ നിയമ ഭേദഗതി പ്രാബല്യത്തിലായി. നിയമം പ്രാബല്യത്തിലാക്കി കേന്ദ്ര നിയമ മന്ത്രാലയം വിജ്ഞാപനമിറക്കുകയും ചെയ്തു. അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽനിന്നും ഇന്ത്യയിലെത്തിയ മുസ്‌ലിംകൾ ഒഴികെയുള്ള ആറു മതവിഭാഗങ്ങൾക്ക് പൗരത്വം നൽകു ന്നതാണ് നിയമം. 2014 ഡിസംബർ 31വരെ അഭയാർഥികളായെത്തിയവർക്കാണ് നിയമത്തിന്‍റെ ആനുകൂല്യം ലഭിക്കുക. ബിൽ ബുധനാഴ്ചയാണ് രാജ്യസഭ പാസാക്കിയത്. ലോക്സഭ തിങ്കളാഴ്ച പാസാക്കിയിരുന്നു.

You might also like

Most Viewed