വിവാദ ഇസ്ലാമിക പ്രഭാഷകന്‍ സാക്കിര്‍ നായികിന് വീണ്ടും തിരിച്ചടി


ന്യൂഡല്‍ഹി: വിവാദ ഇസ്ലാമിക പ്രഭാഷകന്‍ സാക്കിര്‍ നായികിന് വീണ്ടും തിരിച്ചടി. മാലിദ്വീപിലേക്ക് പ്രവേശിക്കാനുളള സാക്കിര്‍ നായികിന്റെ അഭ്യര്‍ത്ഥന സര്‍ക്കാര്‍ തള്ളി. സാക്കിര്‍ നായിക് മാലിദ്വീപിലേക്ക് വരാന്‍ ആഗ്രഹിച്ചിരുന്നു എന്നാല്‍ തങ്ങള്‍ അത് അനുവദിച്ചില്ലെന്ന് മാലിദ്വീപ് പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് നഷീദ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇന്ത്യയില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും സാമുദായിക ലഹളയ്ക്ക് ആഹ്വാനം ചെയ്യുകയും ചെയ്തതിന് വിചാരണ നേരിടുന്നതിനിടെ നാടുവിട്ട സാക്കിര് നായിക് കഴിഞ്ഞ മൂന്ന് വര്‍ഷമായി മലേഷ്യയില്‍ താമസിച്ചുവരികയായിരുന്നു.

2016 ജൂലൈയില്‍ ധാക്കയിലെ ഹോളി ആര്‍ട്ടിസാന്‍ ബേക്കറിയില്‍ നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ടും ഇന്ത്യയിലും ബംഗ്ലാദേശിലും നായിക് അന്വേഷണം നേരിടുന്നുണ്ട്. സെപ്റ്റംബറില്‍ റഷ്യയില്‍ നടന്ന ആറാമത് ഈസ്റ്റ് ഇക്കണോമിക് ഫോറത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി മലേഷ്യന്‍ ഭരണാതികാരി മഹാതിര്‍ മുഹമ്മദുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നായിക്കിനെ കൈമാറുന്നതിനെക്കുറിച്ച് ഇരു നേതാക്കളും ചര്‍ച്ച ചെയ്തതായി കൂടിക്കാഴ്ചയ്ക്ക് ശേഷം ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ വ്യക്തമാക്കിയിരുന്നു. 

You might also like

Most Viewed