കേന്ദ്രസർക്കാരിനെതിരെ കോണ്‍ഗ്രസിന്റെ ‘ഭാരത് ബചാവോ’ മെഗാറാലി ഇന്ന്


ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിനെതിരേ കോൺഗ്രസിന്റെ ‘ഭാരത് ബചാവോ’ മെഗാറാലി ഇന്ന്. രാം ലീല മൈതാനത്ത് പത്തരയ്ക്ക് റാലി തുടങ്ങും. അദ്ധ്യക്ഷ സോണിയാ ഗാന്ധി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, രാഹുൽ ഗാന്ധി, എ.കെ. ആന്റണി, പ്രിയങ്കാ ഗാന്ധി, കെ.സി. വേണുഗോപാൽ തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള നേതാക്കൾ പങ്കെടുക്കും. ഒരു ലക്ഷം പേരെയാണ് റാലിയിൽ പ്രതീക്ഷിക്കുന്നത്. പൗരത്വഭേദഗതി നിയമത്തെത്തുടർന്ന് ഉയർന്നിട്ടുള്ള ആശങ്ക പ്രധാനവിഷയമാക്കി, രാജ്യത്തു വർദ്ധിച്ചുവരുന്ന സ്ത്രീപീഡനം, തകരുന്ന സാമ്പത്തികസ്ഥിതി, രൂക്ഷമാവുന്ന തൊഴിലില്ലായ്മ, കാർഷികപ്രശ്നങ്ങൾ, വിലക്കയറ്റം തുടങ്ങിയവ ഉന്നയിച്ചാണു സമരം. നേരത്തേ നവംബർ 30−നു നിശ്ചയിച്ചിരുന്ന പരിപാടിയാണ് 14−ലേക്കു മാറ്റിയത്. വിവിധ സംസ്ഥാനങ്ങളിൽ നടത്തിയ പ്രതിഷേധങ്ങളുടെ പരിസമാപ്തിയായാണ് തലസ്ഥാനത്തെ മെഗാറാലി.

You might also like

Most Viewed