1300 കോടി വില വരുന്ന മയക്കുമരുന്നുമായി അന്താരാഷ്ട്ര സംഘം ഡൽഹിയിൽ പിടിയിൽ


ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വൻ മയക്കുമരുന്ന് വേട്ട. 1300 കോടി രൂപയുടെ മയക്കുമരുന്ന് പിടിച്ചു. സംഭവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിലെ ഒന്പത് പേരെ അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് 20 കിലോ കൊക്കെയ്ൻ ആണ് പിടിച്ചെടുത്തത്. രാജ്യത്ത് ആദ്യമായാണ് ഇത്രയും അധികം കൊക്കെയ്ൻ പിടിച്ചെടുക്കുന്നത്. അഞ്ച് ഇന്ത്യക്കാരും അമേരിക്കൻ പൗരനും ഇന്തോനേഷ്യൻ പൗരനും രണ്ട് നൈജീരിയക്കാരുമാണ് അറസ്റ്റിലായിരിക്കുന്നത്.

You might also like

Most Viewed