പൗരത്വ ഭേദഗതി, ജാമിയ മിലിയ സംഘര്‍ഷം; സുപ്രീംകോടതിയില്‍ ഹര്‍ജി, സ്വമേധയാ കേസെടുക്കണമെന്ന് ആവശ്യം


ന്യൂഡൽഹി: ജാമിയ അലിഗഡ് സര്‍വ്വകലാശാലകളിലെ പോലീസ് അതിക്രമത്തിമനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി. ഹ്യൂമൻ റൈറ്സ് ലോയേഴ്സ് നെറ്റ്‌വർക്കാണ് സുപ്രിംകോടതിയിൽ ഹർജി നൽകിയത്.  പരിക്ക് ഏറ്റ് ആശുപത്രിയിൽ കഴിയുന്ന വിദ്യാർഥികൾക്ക് ചികിത്സ ഒരുക്കണം എന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, പൗരത്വ ഭേദഗതി നിയമത്തിന് എതിരെ കമല്‍ഹാസന്റെ മക്കൾ നീതി മയ്യം സുപ്രീം കോടതിയിൽ ഹർജി നൽകി.  അതിനിടെ, മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജയ്‌സിംഗ്  ജാമിയ മിലിയ സംഘര്‍ഷം സുപ്രീംകോടതിയില്‍ ഉന്നയിച്ചു. രാജ്യത്താകെ, വിശേഷിച്ചു ജാമിയയിൽ വിദ്യാർഥികൾക്ക് എതിരെ പോലീസ്  ക്രൂരമർദനം അഴിച്ചു വിടുന്നു. ഇതിനെതിരെ സുപ്രീംകോടതി സ്വമേധയാ കേസെടുക്കണം. വിദ്യാർഥികൾക്ക് എതിരെ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണ്. വിദ്യാർഥികൾക്ക് നേരെ അക്രമം നടത്തിയവര്‍ക്കെതിരെ നടപടി വേണമെന്നും ഇന്ദിരാ ജയ്‍സിംഗ് അഭിപ്രായപ്പെട്ടു. ചീഫ് ജസ്റ്റിസിന്‍റെ കോടതിയിലാണ് ഇന്ദിരാ ജയ്‍സിംഗ് ഇക്കാര്യം ഉന്നയിച്ചത്.

You might also like

Most Viewed