കെ മാധവൻ‍ ഇനി സ്റ്റാർ‍ ആന്റ് ഡിസ്‌നി ഇന്ത്യയുടെ മേധാവി


മുംബൈ: സ്റ്റാർ ഇന്ത്യ സൗത്ത് മാനേജിംഗ് ഡയറക്ടർ കെ.മാധവനെ സ്റ്റാർ ആന്റ് ഡിസ്നി ഇന്ത്യയുടെ മേധാവിയായി നിയമിച്ചു. വിനോദം, സ്പോർട്സ്, ഡിജിറ്റൽ, സ്റ്റുഡിയോസ് തുടങ്ങി മുഴുവൻ ബിസിനസുകളുടേയും മേൽനോട്ടം ഇനി കെ മാധവനായിരിക്കും. ഒരു ആഗോള മാധ്യമ സ്ഥാപനത്തിന്റെ ഇന്ത്യ നെറ്റ്വർക്കിന്റെ ഉന്നത പദവിയിൽ എത്തുന്ന ആദ്യ മലയാളിയാണ് കെ.മാധവൻ. സ്റ്റാർ പ്ലസ്, സ്റ്റാർ ജൽസ, സ്റ്റാർ ഭാരത്, ലൈഫ് ഓക്കേ, സ്റ്റാർ സ്പോർട്സ് തുടങ്ങി സ്റ്റാർ ഇന്ത്യയുടെ കീഴിലുള്ള നാഷണൽ ചാനലുകൾക്കൊപ്പം പ്രാദേശിക ഭാഷാ ചാനലുകളുടെ ചുമതലയും കെ മാധവനാണ്.

നിലവിൽ ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗ് ഫൗണ്ടേഷന്റെ വൈസ് പ്രസിഡണ്ടും ഡയറക്ടർ ബോർഡ് അംഗവുമാണ് കെ മാധവൻ.  

You might also like

Most Viewed