അമിത് ഷാ എന്ന വ്യാജേന വ്യാജേന മധ്യപ്രദേശ് ഗവര്‍ണ വിളിച്ചു; എയര്‍ ഫോഴ്‌സ് വിങ് കമാന്‍ഡറും ദന്തഡോക്ടറും അറസ്റ്റില്‍


ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ എന്ന വ്യാജേന മധ്യപ്രദേശ് ഗവര്‍ണറെ വിളിച്ചയാള്‍ അറസ്റ്റില്‍. ഇന്ത്യന്‍ എയര്‍ഫോഴ്‌സിലെ വിങ് കമാന്‍ഡര്‍ കുല്‍ദീപ് ബഗാലെ അറസ്റ്റില്‍. സുഹൃത്തിനെ ഒരു മെഡിക്കല്‍ സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായി നിയമിക്കുന്ന നടപടി വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടാണ് അമിത്ഷാ എന്ന പേരില്‍ ഇയാള്‍ ഗവര്‍ണര്‍ ലാല്‍ജി ഠണ്ഡനെ വിളിച്ചത്. മധ്യപ്രദേശ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് (എസ്.ടി.എഫ്) ആണ് വെള്ളിയാഴ്ച കുല്‍ദീപിനെ അറസ്റ്റു ചെയ്തത്.

നിലവില്‍ ഡല്‍ഹിയിലെ വ്യോമസേന ആസ്ഥാനത്താണ് കുല്‍ദീപ് ജോലി ചെയ്യുന്നത്. അമിത് ഷായുടെ പി.എ (പേഴ്‌സണല്‍ അസിസ്റ്റന്റ്) എന്ന വ്യാജേന ഗവര്‍ണറുമായി ഫോണില്‍ സംസാരിച്ച ഭോപ്പാല്‍ സ്വദേശിയായ ദന്ത ഡോക്ടര്‍ ചന്ദ്രേശ് കുമാര്‍ ശുക്ലയേയും അറസ്റ്റു ചെയ്തിട്ടുണ്ട്. ജബല്‍പൂരിയെ മധ്യപ്രദേശ് മെഡിക്കല്‍ സയന്‍സ് യൂണിവേഴ്‌സിറ്റിയില്‍ ചന്ദ്രേശ് ശുക്ലയെ വി.സിയായി നിയമിക്കണമെന്നാണ് കുല്‍ദീപ് ഗവര്‍ണറോട് ആവശ്യപ്പെട്ടത്. അമിത് ഷായുടെ പേരില്‍ ആള്‍മാറ്റം നടത്തി, നിയമത്തിനായി ശുപാര്‍ശ ചെയ്തതിന്റെ പേരിലാണ് കുല്‍ദീപിനെ അറസ്റ്റു ചെയ്തതെന്ന് എസ്.ടി.എഫ് എ.ഡി.ജി അശോക് അശ്വതി മാധ്യമങ്ങളോട് പറഞ്ഞു. കുല്‍ദീപ് മുന്‍പ് മധ്യപ്രദേശ് മുന്‍ ഗവര്‍ണര്‍ രാംനരേഷ് യാദവിന്റെ എ.ഡി.സിയായി ജോലി ചെയ്തിട്ടുണ്ട്. വി.സി നിയമനത്തിന് അപേക്ഷിച്ച ശുക്ല, തന്റെ ആഗ്രഹം കുല്‍ദീപുമായി പങ്കുവച്ചിരുന്നു. നേതാക്കള്‍ ആരെങ്കിലും ശിപാര്‍ശ ചെയ്താല്‍ നിയമനം നടക്കുമെന്നും ശുക്ല കുല്‍ദീപിനെ അറിയിച്ചു. ഇതോടെയാണ് രണ്ടു പേരും കൂടി ഗൂഢാലോചന നടത്തിയണ് ഗവര്‍ണറെ വിളിച്ചതെന്ന് പോലീസ് വ്യക്തമാക്കി.  

You might also like

Most Viewed