മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക ഇ​ന്ദി​ര ജെ​യ്സിം​ഗി​നെ​തി​രേ നി​ർ​ഭ​യ​യു​ടെ അ​മ്മ


ന്യൂഡൽഹി: ഡൽഹി കൂട്ടബലാത്സംഗക്കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കരുതെന്നാവശ്യപ്പെട്ട് രംഗത്തെത്തിയ മുതിർന്ന അഭിഭാഷക ഇന്ദിര ജെയ്സിംഗിനെതിരേ നിർഭയയുടെ അമ്മ ആശാദേവി രംഗത്ത്. ഇന്ദിരയെ പോലുള്ളവർ കാരണം രാജ്യത്ത് നീതി നടപ്പാകുന്നില്ല. കുറ്റവാളികളോട് പൊറുക്കണമെന്ന് പറയാൻ ഇന്ദിര ജെയ്സിംഗ് ആരാണെന്നും നിർഭയയുടെ അമ്മ ചോദിച്ചു. 

നിർഭയയുടെ അമ്മ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ മാതൃക പിന്തുടരണമെന്നാണ് ഇന്ദിര ജെയ്സിംഗ് കഴിഞ്ഞദിവസം ആവശ്യപ്പെട്ടത്. രാജീവ് ഗാന്ധി വധക്കേസ് പ്രതിയായ നളിനിയോട് സോണിയ ക്ഷമിച്ചു. അവരെ തൂക്കികൊല്ലണമെന്ന ആഗ്രഹം സോണിയക്കില്ലായിരുന്നു. ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട് പക്ഷേ വധശിക്ഷക്കെതിരാണെന്നും ഇന്ദിര ജെയ്സിംഗ് പറഞ്ഞു.

You might also like

Most Viewed