മാരത്തോണില്‍ പങ്കെടുക്കവേ 64കാരന്‍ ഹൃദയസ്തംഭനം മൂലം മരിച്ചു


മുംബൈ: മാരത്തോണിൽ പങ്കെടുക്കുന്നതിനിടെ 64കാരൻ ഹൃദയസ്തംഭനം മൂലം മരിച്ചു. ഗജാനൻ മൽജാൽകറാണ് ഞായറാഴ്ച പുലർച്ച ആരംഭിച്ച 17−ാമത് ടാറ്റാ മുംബൈ മാരത്തോണിൽ പങ്കെടുക്കുന്നതിനിടെ ഹൃദയസ്തംഭനം മൂലം മരിച്ചത്. മുതിർന്ന പൗരന്മാരുടെ വിഭാഗത്തിലാണ് ഗജാനൻ മാരത്തോണിൽ പങ്കെടുത്തത്. നാലുകിലോമീറ്റർ ദൂരം പിന്നിട്ടതിനു ശേഷം കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. 

ഗജാനനെ കൂടാതെ മാരത്തോണിനിടെ ഏഴുപേർക്ക് കൂടി ഹൃദയസ്തംഭനം അനുഭവപ്പെട്ടതായും അവരെല്ലാവരും ചികിത്സയിലാണെന്നും ബോംബെ ഹോസ്പിറ്റൽ പി.ആർ.ഒ. റിപ്പോർട്ട് ചെയ്തു. 55,000ൽ അധികം ആളുകളാണ് മാരത്തോണിൽ പങ്കെടുക്കുന്നത്. ഫുൾ മാരത്തോൺ, ഹാഫ് മാരത്തോൺ, പത്തുകിലോ മീറ്റർ ഓട്ടം, മുംബെ എലൈറ്റ് റൺ എന്നിങ്ങനെ വിവിധ വിഭാഗങ്ങൾ പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

You might also like

Most Viewed