ക്രിക്കറ്റ് വാതുവയ്പ്പ്: ഡൽഹിയിൽ 11 അംഗ സംഘം അറസ്റ്റിൽ


ന്യൂഡൽഹി: ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം ഏകദിനത്തിന് വാതുവയ്പ്പ് നടത്തിയ 11 അംഗ സംഘത്തെ ഡൽഹി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. 70 മൊബൈൽ ഫോണുകളും ഏഴ് ലാപ്ടോപുകളും സംഘത്തിൽ നിന്നും പിടിച്ചെടുത്തു. ഞായറാഴ്ച മത്സരത്തിനായി രണ്ടു കോടതി രൂപ വരെ വാതുവച്ച ആളുകളുണ്ടെന്ന് ക്രൈംബ്രാഞ്ച് എസിപി എ.കെ.സിംഗ്ല വ്യക്തമാക്കി. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണ്. ബംഗളൂരുവിൽ നടന്ന മൂന്നാം ഏകദിനത്തിൽ ഓസ്ട്രേലിയയെ ഏഴ് വിക്കറ്റിന് തകർത്ത് ഇന്ത്യ മൂന്ന് മത്സരങ്ങളുടെ പരമ്പര 2-1 എന്ന നിലയിൽ സ്വന്തമാക്കിയിരുന്നു. 

വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ സെഞ്ചുറിയും (119), ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ അർദ്ധ സെഞ്ചുറിയും (89) ആണ് ഇന്ത്യയ്ക്ക് ജയമൊരുക്കിയത്.

You might also like

Most Viewed