മുസാഫര്‍പുര്‍ ബലാത്സംഗം: ബ്രജേഷ് ഠാക്കൂറടക്കം 19 പേര്‍ കുറ്റക്കാരാണെന്ന് കോടതി


ന്യൂഡൽഹി: മുസാഫർപുരിലെ സർക്കാർ അഭയ കേന്ദ്രത്തിൽ പെൺകുട്ടികളെ ലൈംഗികമായും ശാരീരികമായും പീഡിപ്പിച്ച കേസിൽ പ്രധാന പ്രതി ബ്രജേഷ് ഠാക്കൂറടക്കം 19 പേർ കുറ്റക്കാരാണെന്ന് കണ്ടെത്തി. ഒരാളെ കോടതി വെറുതെ വിട്ടു.  ഡൽഹി അഡീഷണൽ സെഷൻസ് ജഡ്ജി സൗരഭ് കുൽശ്രേഷ്ഠയുടേതാണ് വിധി. കൂട്ട ബലാത്സംഗവും പോക്സോ കേസുകളുമാണ് പ്രതികളുടെ പേരിലുള്ളത്.

ബിഹാർ പീപ്പിൾസ് പാർട്ടി മുൻ എംഎൽഎയായ ബ്രജേഷ് ഠാക്കൂറാണ് അഗതി മന്ദിരം നടത്തിക്കൊണ്ടിരുന്നത്. പ്രതികളിൽ എട്ട് സ്ത്രീകളും 12 പുരുഷൻമാരുമാണ് ഉണ്ടായിരുന്നത്.  കുറ്റക്കാരാണെന്ന് കണ്ടെത്തിയ 19 പ്രതികളുടേയും ശിക്ഷ ഈ മാസം 28−ന് രാവിലെ 10 മണിക്ക് പ്രഖ്യാപിക്കും. പരമാവധി ജീവപര്യന്തം വരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതികളുടെ പേരിലുള്ളത്.

You might also like

Most Viewed