പൗരത്വ നിയമത്തിനും എൻപിആറിനും സ്റ്റേയില്ല, ഹർജികൾ രണ്ടായി വിഭജിക്കും, കേന്ദ്രത്തിന് കൂടുതൽ സമയം


ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജി അഞ്ചംഗ ഭരണഘടനാബഞ്ച് വാദം കേള്‍ക്കുമെന്ന് സുപ്രീംകോടതി. കേസ് ഇന്ന് പരിഗണിച്ചപ്പോള്‍ അസം, ത്രിപുര സംസ്ഥാനങ്ങളുടെ കേസുകള്‍ പ്രത്യേകമായി പരിഗണിച്ച് അഞ്ചാഴ്ചയ്ക്ക് ശേഷം കേസ് രണ്ടായി വാദം കേള്‍ക്കാനാണ് തീരുമാനം. ഹര്‍ജിയില്‍ മറുപടി പറയാന്‍ കേന്ദ്രത്തിന് സുപ്രീംകോടതി നാലാഴ്ചത്തെ സമയം അനുവദിക്കുകയും ചെയ്തിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമത്തിന് ദേശീയ ജനസംഖ്യാ റജിസ്റ്റർ വിവരശേഖരണത്തിനോ സ്റ്റേയില്ല. അത്തരം നീക്കങ്ങൾക്കില്ലെന്ന് വ്യക്തമാക്കി ചീഫ് ജസ്റ്റിസ്. കേസില്‍ ഹൈക്കോടതി ഇടപെടരുതെന്നും പറഞ്ഞിട്ടുണ്ട്.

നിയമത്തിനെതിരേ സമര്‍പ്പിക്കപ്പെട്ട 144 ഹര്‍ജികളാണ് സുപ്രീംകോടതി ഇന്ന് പരിഗണിച്ചത്. ഇതെല്ലാം ഒരുമിച്ചായിരുന്നു കേട്ടത്. എന്നാല്‍ അഞ്ചാഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ അസമും ത്രിപുരയും ഉയര്‍ത്തുന്ന വിഷയങ്ങള്‍ പ്രത്യേകമായി എടുത്ത് രണ്ടായിട്ടാകും കേസ് എടുക്കുക. 1971 ന് ശേഷമുള്ള കുടിയേറ്റങ്ങളെയെല്ലാം അനധികൃതമായി പരിഗണിക്കുന്ന അസം നിബന്ധനയുടെ ലംഘനമാണ് പുതിയ നിയമമെന്നായിരുന്നു അസം വാദിച്ചത്. പുതിയ നിയമം അനുസരിച്ച 2006 ന് മുമ്പ് മുതല്‍ ഇന്ത്യയില്‍ ഉണ്ടായിരുന്നവരെല്ലാം പൗരന്മാരായി മാറും. ഇന്ത്യന്‍ ഭരണഘടനയുടെ മതസ്വാതന്ത്ര്യത്തിന് എതിരാണ് നിയമം എന്നാണ് എല്ലാ ഹര്‍ജികളിലും വാദിച്ചിരുന്നത്.

You might also like

Most Viewed