മംഗളൂരു വിമാനത്താവളത്തില്‍ ബോംബ് കണ്ടെത്തിയ സംഭവത്തില്‍ പ്രതി കീഴടങ്ങി


ബംഗളൂരു: മംഗളൂരു വിമാനത്താവളത്തില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്നയാള്‍ കീഴടങ്ങി. ആദിത്യറാവു എന്നയാളാണ് ബംഗളൂരു പോലീസിനു മുന്നില്‍ കീഴടങ്ങിയത്. ഇയാളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ബുധനാഴ്ച രാവിലെയാണ് ആദിത്യറാവു പോലീസിനു മുന്നില്‍ കീഴടങ്ങിയത്.

തിങ്കളാഴ്ചയാണ് മംഗളൂരു വിമാനത്താവളത്തില്‍ ഉപേക്ഷിക്കപ്പെട്ട ബാഗിനുള്ളില്‍ ഉഗ്രശേഷിയുള്ള ബോംബ് നിർമാണത്തിനുള്ള സ്ഫോടകവസ്തുക്കൾ കണ്ടെത്തി. കെഞ്ചാർ ടെർമിനലിലെ ടിക്കറ്റ് കൗണ്ടറിനു സമീപമാണു ലാപ്‌ടോപ് ബാഗിലാക്കിയ സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയത്. 

സ്‌ഫോടനം നടത്താൻ കണക്ട് ചെയ്യാത്ത നിലയിലായിരുന്നു സ്‌ഫോടക വസ്തുക്കൾ. എയര്‍പോര്‍ട്ട് ടെര്‍മിനല്‍ മാനേജര്‍ കൗണ്ടറിലെ സെക്യൂരിറ്റി ജീവനക്കാര്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ ബാഗ് പോലീസിനു കൈമാറുകയായിരുന്നു. തുടര്‍ന്നു വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ കെഞ്ചാറിലെ തുറന്ന മൈതാനത്തു വൈകുന്നേരം അഞ്ചരയോടെ ഇതു നിർവീര്യമാക്കി.

You might also like

  • KIMS Bahrain Medical Center

Most Viewed