വിധവായ മകളെ തുടരെ ശല്യപ്പെടുത്തിയാളെ പിതാവ് കുത്തി കൊന്നു


താനെ: മകളെ ശല്യപ്പെടുത്താന്‍ ശ്രമിച്ചയാളെ പിതാവ് കുത്തി കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ താനയിലാണ് സംഭവം. 67കാരനായ പിതാവാണ് തന്റെ മകളെ ശല്യപ്പെടുത്തിയയാളെ കൊലപ്പെടുത്തിയത്. സംഭവത്തില്‍ യുവതിയുടെ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വിധവയായ യുവതിയെ ഒരാള്‍ സ്ഥിരമായി ശല്യപ്പെടുത്തി വരികയായിരുന്നു. വിവരം അറിഞ്ഞ പിതാവ് ഇയാളെ രണ്ട് പ്രാവശ്യം താക്കീത് ചെയ്‌തെങ്കിലും കാര്യം ഉണ്ടായില്ല. യുവാവ് വീണ്ടും ശല്യം തുടര്‍ന്നതോടെ ബുധനാഴ്ച ഉച്ചകഴിഞ്ഞ് 67കാരനായ പിതാവ് മകളെ ശല്യപ്പെടുത്തി വന്നയാളെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

You might also like

Most Viewed