സെൽഫിയെടുക്കാൻ റെയിൽവെ പാലത്തിൽ കയറിയ യുവതി ട്രെയിൻ‌ തട്ടിമരിച്ചു: മറ്റൊരു പെൺകുട്ടിക്ക് ഗുരുതര പരിക്ക്


കോൽക്കത്ത: പശ്ചിമ ബംഗാളിൽ സെൽഫിയെടുക്കാൻ റെയിൽവെ പാലത്തിൽ കയറിയ യുവതി ട്രെയിൻ‌ തട്ടിമരിച്ചു. ജാൽപായിഗുരി ജില്ലയിലെ ഊദ്‌ലാബാരിയിലായിരുന്നു സംഭവം. അപകടത്തിൽ മറ്റൊരു പെൺകുട്ടിക്ക് ഗുരുതരമായി പരിക്കേൽ‌ക്കുകയും ചെയ്തു. മൈനാഗുരിയിൽനിന്ന് വിനോദയാത്രയ്ക്കെത്തിയ വിദ്യാർഥി സംഘത്തിലെ പെൺകുട്ടികളാണ് അപകടത്തിൽപ്പെട്ടത്. ഗിസ് നദിക്കുകുറുകെയുള്ള റെയിൽവെ പാലത്തിൽ നിന്ന് പെൺകുട്ടികൾ സെൽഫിയെടുക്കുമ്പോൾ സിലിഗുരിയിൽനിന്നുള്ള പാസഞ്ചർ ട്രെയിൻ എത്തുകയായിരുന്നു. ട്രെയിൻ തട്ടിയ പെൺകുട്ടികളിലൊരാൾ നദിയിലേക്കു വീണു. തൽക്ഷണം മരിക്കുകയും ചെയ്തു. കൂടെയുണ്ടായിരുന്ന പെൺകുട്ടി ട്രെയിൻ വരുന്നതുകണ്ട് നദിയിലേക്ക് ചാടി. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

You might also like

Most Viewed