കൊറോണ വൈറസ് ഇന്ത്യയിലും; ചൈനയിൽ നിന്നെത്തിയ ഡോക്ടർക്ക് രോഗം സ്ഥിരീകരിച്ചു


ജയ്പുർ: ചൈനയിൽ പടർന്നു പിടിക്കുന്ന കൊറോണ വൈറസ് ഇന്ത്യയിലും സ്ഥിരീകരിച്ചു. ചൈനയിൽ നിന്നും രാജസ്ഥാനിലെ ജയ്പുരിലെത്തിയ ഡോക്ടർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളെ ജയ്പുരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ ഐസൊലേഷൻ വാർഡിലാണ് ഡോക്ടർ. ചൈനയിൽ നിന്ന് കേരളത്തിലെത്തിയ 288 പേർ നിരീക്ഷണത്തിലുണ്ട്. ഇതിൽ ഏഴ് പേർ ആശുപത്രിയിൽ ചികിത്സ തേടിയെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. ചൈനയിൽ ‍നിന്ന് ഞായറാഴ്ച 109 പേര്‍ സംസ്ഥാനത്ത് തിരികെ എത്തിയതായും ആരോഗ്യവകുപ്പ് അറിയിച്ചു.

അതേസമയം ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 80 ആയി. മൂവായിരത്തോളം പേർക്ക് രോഗം സ്ഥിരീകരിച്ചു. കൊറോണ വൈറസ് മൂലം രോഗബാധിതരായവര്‍ക്ക് പുറമെ ലക്ഷണങ്ങള്‍ ഒന്നുമില്ലെങ്കിലും മറ്റുള്ളവരിലേക്ക് രോഗം പടരാന്‍ സാധ്യതയുണ്ടെന്നാണ് ചൈനീസ് ആരോഗ്യമന്ത്രാലയത്തിന്‍റെ മുന്നറിയിപ്പ്. ഇതാണ് പുതിയ കൊറോണ വൈറസും പഴയ വൈറസും തമ്മിലുള്ള പ്രധാന വ്യത്യാസമെന്നും ചൈനീസ് ആരോഗ്യമന്ത്രി വ്യക്തമാക്കി.

You might also like

  • KIMS Bahrain Medical Center

Most Viewed