ഹര്‍ദിക് പട്ടേലിനെ 20 ദിവസമായി കാണാനില്ലെന്ന പരാതിയുമായി ഭാര്യ


അഹമ്മദാബാദ്: പട്ടീദാർ സമുദായ നേതാവ് ഹര്‍ദിക് പട്ടേലിനെ കഴിഞ്ഞ 20 ദിവസമായി കാണാനില്ലെന്ന പരാതിയുമായി ഭാര്യ കിഞ്ജല്‍ പട്ടേൽ. സംഭവത്തില്‍ ഗുജറാത്ത് ഭരണകൂടത്തിന് പങ്കുണ്ടെന്നാരോപിക്കുന്ന കിഞ്ജല്‍ പട്ടേലിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെയാമ് പ്രചരിക്കുന്നത്. "പട്ടേല്‍ സമരത്തിന്‍റെ പേരിലുള്ള കേസുകൾ പിൻവലിക്കുമെന്നായിരുന്നു വിവരങ്ങൾ. എന്നാൽ, സമരത്തിന്‍റെ പേരിലുള്ള കേസുകള്‍ ചുമത്തി ഹര്‍ദിക് പട്ടേലിനെ സര്‍ക്കാര്‍ വേട്ടയാടുകയാണ്. അന്ന്, ഹര്‍ദികിനൊപ്പം സമരത്തിനുണ്ടായിരുന്ന മറ്റു നേതാക്കളുടെ പേരില്‍ കേസെടുക്കുന്നില്ല. അവർ ബിജെപിയില്‍ ചേർന്നതിനാലാണ് കേസെടുക്കാത്തത്' കിഞ്ജല്‍ പട്ടേല്‍ പറഞ്ഞു.

അതേസമയം, ഫെബ്രുവരി 11-ന് ഡല്‍ഹി വിജയത്തില്‍ അരവിന്ദ് കേജരിവാളിനെ അഭിനന്ദിച്ചുകൊണ്ട് ഹര്‍ദിക് ട്വീറ്റ് ചെയ്തിട്ടുണ്ട്. ഗുജറാത്ത് തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി തന്നെ അറസ്റ്റ് ചെയ്യാൻ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്നും നാല് വര്‍ഷം മുമ്പുള്ള സംഭവങ്ങളുടെ പേരില്‍ ഗുജറാത്ത് പോലീസ് കേസുകളില്‍ തന്നെ ഇപ്പോവും വേട്ടയാടുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ജനങ്ങൾക്കെതിരായി പ്രവർത്തിക്കുന്ന ബിജെപി നേതാക്കൾക്കെതിരായ പോരാട്ടങ്ങൾ തുടരുമെന്നും ഹർ‌ദിക് ട്വീറ്റ് ചെയ്തിരുന്നു.

You might also like

Most Viewed