പുൽവാമ: ധീരജവാന്മാർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി


ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രണത്തിന്‍റെ ഒന്നാം വാര്‍ഷികത്തില്‍ ആക്രമണത്തില്‍ ജീവന്‍ നഷ്ടമായ സിആര്‍പിഎഫ് ജവാന്മാര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുല്‍വാമ ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ട ധീരരായ രക്തസാക്ഷികള്‍ക്ക് ആദരാഞ്ജലികൾ അർപിക്കുന്നുവെന്നും രാഷ്ട്രത്തെ സേവിക്കുന്നതിനും സംരക്ഷിക്കുന്നതിനും വേണ്ടി ജീവിതം സമര്‍പ്പിച്ച വിശിഷ്ട വ്യക്തികളായിരുന്നു അവരെന്നും പ്രധാനമന്ത്രി പറഞ്ഞു‍. അവരുടെ രക്തസാക്ഷിത്വം ഇന്ത്യ ഒരിക്കലും മറക്കില്ലെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉൾപ്പെടെയുള്ള കേന്ദ്രമന്ത്രിമാരും പുൽവാമയിൽ വീരമൃത്യു വരിച്ചവരുടെ സ്മരണകൾക്ക് മുന്നിൽ ആദരമർപ്പിച്ച് രംഗത്തെത്തി.

You might also like

Most Viewed