തൃണമൂൽ മുൻ എംപി കൃഷ്ണ ബോസ് അന്തരിച്ചു


കോൽക്കത്ത: തൃണമൂൽ കോണ്‍ഗ്രസ് മുൻ എംപിയും പണ്ഡിതയുമായിരുന്ന കൃഷ്ണ ബോസ് (89) അന്തരിച്ചു. വാർധക്യസഹമായ അസുഖങ്ങളെ തുടർന്ന് ശനിയാഴ്ചയായിരുന്നു അന്ത്യം. ജാദവ്പുർ മണ്ഡലത്തിൽനിന്നാണു കൃഷ്ണ ബോസ് തൃണമൂലിനെ പ്രതിനിധീകരിച്ചു പാർലമെന്‍റിൽ എത്തിയത്. നിരവധി പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. മുൻ എംപിയും ചരിത്രകാരനും ഹാർവഡ് സർവകലാശാലയിൽ അധ്യാപകനുമായിരുന്ന സുഗത ബോസ് മകനാണ്.

You might also like

Most Viewed