വിദ്വേഷ പ്രസംഗം നടത്തുന്നവരെ പുറത്താക്കണമെന്ന് മനോജ് തിവാരി


ന്യൂഡൽഹി :അനുരാഗ് ഠാക്കൂർ, പർവേഷ് വർമ, പ്രകാശ് ജാവഡേക്കർ, യോഗി ആദിത്യനാഥ് തുടങ്ങിയ നേതാക്കൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ നടത്തിയ വിദ്വേഷ പരാമർശങ്ങളാണ് ഡൽഹി തിരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടിയായതെന്ന് ഡൽഹി ഘടകം ബിജെപി അധ്യക്ഷൻ മനോജ് തിവാരി. ബിജെപി എംപി പർവേഷ് വർമ അരവിന്ദ് കെജ് രിവാളിനെ തീവ്രവാദിയോട് ഉപമിച്ചതിനെ കുറിച്ചുള്ള ചോദ്യത്തിന് സന്ദർഭം എന്തായാലും നടത്തിയത് വിദ്വേഷ പ്രസംഗമാണെന്ന് തിവാരി കുറ്റപ്പെടുത്തി. ‘അതുകാരണം പാർട്ടിക്ക് വലിയ തോതിലുള്ള നഷ്ടമാണ് അഭിമുഖീകരിക്കേണ്ടി വന്നത്. ആ പ്രസംഗത്തെ അന്നും ഇതാ ഇന്നും ഞങ്ങൾ അപലപിക്കുന്നുവെന്നും തിവാരി പറഞ്ഞു.

You might also like

Most Viewed