ഇന്ത്യയ്ക്ക് തിരിച്ചടി: കിവീസിന് 10 വിക്കറ്റ് ജയം


വെല്ലിംഗ്ടൺ: ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യയ്ക്ക് തിരിച്ചടി. 10 വിക്കറ്റിനാണ് കിവീസ് ഇന്ത്യയെ തുരത്തിയത്. രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യ ഉയർത്തിയ ഒൻപത് റൺസ് വിജയ ലക്ഷ്യം 1.4 ഓവറില്‍ ലാഥവും ബ്ലണ്ടലും കൂടി വിക്കറ്റ് ഒന്നും നഷ്ടപ്പെടുത്താതെ നേടിയെടുത്തു. കിവീസിനായി രണ്ടാം ഇന്നിംഗ്സിൽ ടിം സൗത്തി അഞ്ചും ട്രെന്‍റ് ബോൾട്ട് നാലും വിക്കറ്റ് വീതം വീഴ്ത്തി. പരമ്പരയിൽ കിവീസ് 1-0ന് മുന്നിലെത്തി. സ്കോർ; 165 & 191, ന്യൂസിലൻഡ്: 348 & 9/0 നാലു വിക്കറ്റിന് 144 റണ്‍സ് എന്ന നിലയില്‍ നാലാംദിനം ബാറ്റിംഗ് പുനഃരാരംഭിച്ച ഇന്ത്യയ്ക്ക് 47 റണ്‍സ് കൂടി കൂട്ടിചേര്‍ക്കാനേ കഴിഞ്ഞുള്ളൂ. 

രണ്ടാമിന്നിംഗ്‌സില്‍ ഇന്ത്യ 191 റണ്‍സിന് എല്ലാവരും പുറത്തായി. രഹാനെ 29 ഉം, ഹനുമ വിഹാരി 15 ഉം, ഋഷഭ് പന്ത് 25 ഉം റണ്‍സെടുത്ത് പുറത്തായി. ഇഷാന്ത് ശര്‍മ്മ 12 റണ്‍സെടുത്തു. ലോക ടെസ്റ്റ് ചാന്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ആദ്യ തോല്‍വിയാണിത്. ജയത്തോടെ ന്യൂസീലന്‍ഡ് 120 പോയിന്‍റോടെ അഞ്ചാമതെത്തി.

You might also like

Most Viewed