കേ​ജ​രി​വാ​ളി​ന്‍റെ വീ​ടി​നു മു​ന്നി​ൽ‌ അർദ്ധരാത്രിയിൽ വി​ദ്യാ​ർ​ത്ഥി പ്ര​തി​ഷേ​ധം


ന്യൂഡൽഹി: ഡൽഹിയിൽ ആളിപ്പടർന്ന കലാപത്തിനു ഉത്തരവാദികളായവർക്കെതിരെ നടപടി ആവശ്യപ്പെട്ട് അർധരാത്രി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്‍റെ വസതിക്കു മുന്നിൽ‌ വിദ്യാർത്ഥികൾ പ്രതിഷേധം നടത്തി. ജാമിയ മിലിയ, ജെഎൻയു സർവകലാശാലകളിലെ വിദ്യാർത്ഥികളാണ്പ്രതിഷേധം സംഘടിപ്പിച്ചത്. 

കലാപകാരികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധക്കാർ മുദ്രാവാക്യം മുഴക്കി. കേജരിവാളുമായി നേരിട്ട് സംസാരിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. കേജരിവാൾ‍ പ്രദേശത്തെ എംഎൽഎമാരുമായി സംഭവസ്ഥലം സന്ദർ‍ശിക്കണമെന്നും ജനങ്ങളുടെ സമ്മർദം കുറയ്ക്കാൻ‍ സമാധാന മാർ‍ച്ച് നടത്തണമെന്നും ആവശ്യപ്പെട്ടു.  എന്നാൽ പുലർച്ചെ 3.30ഓടെ പോലീസ് പ്രതിഷേധക്കാരെ ഇവിടെനിന്നും ഒഴിപ്പിച്ചു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ‌ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

You might also like

Most Viewed