ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം 300 കഷ്ണങ്ങളാക്കിയ കേസ്; മുൻ കരസേന ഡോക്ടർക്ക് ജീവപര്യന്ത്യം


ഭുവനേശ്വർ: ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം 300 കഷ്ണങ്ങളാക്കിയ കേസിൽ മുൻ കരസേന ഡോക്ടർക്ക് ജീവപര്യന്തം. ഖുർദ ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി. ദൃക്സാക്ഷികൾ ഇല്ലാത്ത കേസിൽ സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് 78−കാരനായ സോംനാഥ് പരീദയെ കോടതി ശിക്ഷിച്ചത്. 2013ലാണ് കേസിന് ആസ്പദമായ സംഭവം. 62 കാരിയായ ഭാര്യ ഉഷശ്രീ പരീദയെ 2013 ജൂൺ 3നാണ് സോംനാഥ് കൊലപ്പെടുത്തിയത്. ജൂൺ 21ന് പോലീസ് സോംനാഥിനെ അറസ്റ്റ് ചെയ്തു. വിദേശത്ത് താമസിക്കുന്ന ഇവരുടെ മകൾക്ക് രാണ്ടാഴ്ചയോളം അമ്മയെ ഫോണിൽ ലഭിക്കാതിരുന്നതിനെ തുടർന്ന് തോന്നിയ സംശയമാണ് കേസിന്റെ ചുരുളഴിച്ചത്. 

അമ്മയോട് സംസാരിക്കണമെന്ന് അവർ ആവശ്യപ്പെട്ടെങ്കിലും സോംനാഥ് അനുവദിച്ചിരുന്നില്ല. തുടർന്ന് സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ മകൾ ബന്ധുവിനോട് ആവശ്യപ്പെടുകയായിരുന്നു. വീട്ടിലെത്തിയ ബന്ധുവിന് ഉഷശ്രീ കൊല്ലപ്പെട്ടിരിക്കാം എന്ന് സംശയം ഉയർന്നതിനെ തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ മൃതദേഹം 300 കഷ്ണങ്ങളാക്കി സ്റ്റീൽ പാത്രങ്ങളിലാക്കിയ നിലയിൽ കണ്ടെത്തി. മൃതദേഹം മുറിക്കാൻ ഉപയോഗിച്ച ആയുധങ്ങളും പോലീസ് കണ്ടെത്തിയിരുന്നു.

You might also like

Most Viewed