വിവാഹ സംഘം സഞ്ചരിച്ച ബസ്സ് നദിയിലേക്ക് മറിഞ്ഞ് 25 മരണം


കോട്ട: വിവാഹ പാർട്ടി സഞ്ചരിച്ച ബസ്സ് പാലത്തിൽനിന്ന് നദിയിലേക്ക് മറിഞ്ഞ് 25 പേർ മരിച്ചു. അപകടത്തിൽ മൂന്നു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബുധനാഴ്ച രാവിലെ ബുന്ദി ജില്ലയിലെ കോട്ട-ദൗസ ദേശീയപാതയിലായതിരുന്നു അപകടം. ബസ്സിൽ 28 പേരാണ് ഉണ്ടായിരുന്നത്.

ബുധനാഴ്ച പുലർച്ചെ സവായ് മധോപൂരിലേക്കു പോകുക‍യായിരുന്നു ഇവർ. ലെഖരി പോലീസ് സ്റ്റേഷൻ പരിധിയിലെ പാപ്ഡി ഗ്രാമത്തിൽ പാലത്തിൽ പ്രവേശിച്ച ബസ് നിയന്ത്രണം നഷ്ടപ്പെട്ട് മെജ് നദിയിലേക്ക് മറിയുകയായിരുന്നു. പാലത്തിനു കൈവരികൾ ഇല്ലായിരുന്നു. 13 പേർ സംഭവസ്ഥലത്തു തന്നെ മരിച്ചു. 10 പേർ ആശുപത്രിയിൽ എത്തിയ ശേഷമാണ് മരണത്തിനു കീഴടങ്ങിയത്. മരിച്ചവരിൽ 11 സ്ത്രീകളും മൂന്നുകുട്ടികളും ഉൾപ്പെടും. രാജസ്ഥാനിലെ ചാമ്പാൽ നദിയുടെ പോഷക നദിയാണ് മെജ്.

You might also like

Most Viewed