ഡൽഹി കലാപം; ഐ.ബി ഉദ്യോഗസ്ഥന്‍റെ മൃതദേഹം അഴുക്കുചാലിൽ


ന്യൂഡൽഹി: കലാപം നടന്ന വടക്കുകിഴക്കൻ ഡൽഹിയിൽ അഴുക്കുചാലിൽ നിന്ന് ഇന്‍റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥന്‍റെ മൃതദേഹം കണ്ടെടുത്തു. ഐബി ഉദ്യോഗസ്ഥനായ അങ്കിത് ശർമയുടെ (26) മൃതദേഹമാണ് ചാന്ദ്ബാഗിൽനിന്നും കണ്ടെത്തിയത്. കല്ലേറിൽ മരിച്ച അങ്കിതിനെ കലാപകാരികൾ അഴുക്കുചാലിൽ ഉപേക്ഷിക്കുകയായിരുന്നെന്ന് ബന്ധുക്കൾ ആരോപിച്ചു. വലിയ കലാപം അരങ്ങേറിയ സ്ഥലമാണ് ചാന്ദ്ബാഗ്.

You might also like

Most Viewed