ഡൽഹി കലാപം: അമിത് ഷാ രാജിവയ്ക്കണമെന്ന് സോണിയ


ന്യൂഡൽഹി: ഡൽഹിയിൽ 20 പേരുടെ മരണത്തിന് ഇടയാക്കിയ കലാപം അമർച്ച ചെയ്യുന്നതിൽ ഡൽഹി പോലീസ് പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജിവയ്ക്കണമെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. കോൺഗ്രസ് പ്രവർത്തകസമിതി യോഗത്തിനു ശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് സോണിയ ഈ ആവശ്യം ഉന്നയിച്ചത്. കലാപം തടയാൻ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കൾ നാളെ രാഷ്ട്രപതിയെ കാണും.

You might also like

Most Viewed