രാജ്യത്ത് മറ്റൊരു 1984 ആവർത്തിക്കാൻ അനുവദിക്കില്ലെന്ന് ഡൽഹി ഹൈക്കോടതി


ന്യൂഡൽഹി: രാജ്യത്ത് മറ്റൊരു 1984 ആവർത്തിക്കാൻ അനുവദിക്കില്ലെന്ന് ഡൽഹി ഹൈക്കോടതി. ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമർശം. കലാപങ്ങളിൽ പരിക്കേൽക്കുന്നവർക്ക് ചികിത്സ ലഭിക്കാൻ മാർഗമില്ലെന്നും അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹർജി. പരിക്കേറ്റവർക്ക് മികച്ച ചികിത്സ നൽകണമെന്നും അവരുടെ സുരക്ഷ ഉറപ്പാക്കണമെന്നും കോടതി ഡൽഹി സർക്കാരിനോട് ആവശ്യപ്പെട്ടു. ഡൽഹി മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും കലാപബാധിത പ്രദേശങ്ങൾ സന്ദർശിക്കണമെന്നും ജനവിശ്വാസം വീണ്ടെടുക്കാനുള്ള നടപടി വേണമെന്നും കോടതി കൂട്ടിച്ചേർത്തു.

ഐ.ബി ഉദ്യോഗസ്ഥന്‍റെ മരണത്തിൽ ആശങ്കയുണ്ടെന്നും കോടതി പറഞ്ഞു. കലാപം സംബന്ധിച്ച് അന്വേഷിക്കാൻ കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചു. അഡ്വ. സുബൈദ ബീഗത്തെയാണ് അമിക്കസ് ക്യൂറിയായി നിയോഗിച്ചത്. 

You might also like

Most Viewed