കൊറോണ ഭീതി: ഉംറ തീർഥാടനത്തിന് വിദേശികള്‍ക്ക് വിലക്കേര്‍പ്പെടുത്തി


ന്യൂഡൽഹി: കൊറോണ വൈറസ് കൂടുതല്‍ രാജ്യങ്ങളിലേക്കു പടരുന്ന സാഹചര്യത്തില്‍ വിദേശ ഉംറ തീർഥാടകര്‍ക്കു വിലക്കേര്‍പ്പെടുത്തി സൗദി. ഉംറ തീര്‍ത്ഥാടകര്‍ക്കു വീസ നല്‍കുന്നത് നിര്‍ത്തിവച്ചു. കൊറോണ ബാധിത മേഖലയില്‍നിന്നുള്ള സഞ്ചാരികള്‍ക്കും വിലക്കേര്‍പ്പെടുത്തി. തീരുമാനം കരിപ്പൂരില്‍നിന്ന് ഉള്‍പ്പെടെ ഉംറയ്ക്ക് യാത്ര തിരിക്കാനെത്തിയ നൂറുകണക്കിനു തീർഥാടകര്‍ക്കു തിരിച്ചടിയായി. കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ 400 തീർഥാടകര്‍ വിലക്ക് കാരണം മടങ്ങി.

അതേസമയം, ചൈനയിലെ കൊറോണ ബാധിത മേഖലയായ വുഹാനില്‍ നിന്ന് 76 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 112 പേരെ കൂടി ഇന്നു ഡല്‍ഹിയിലെത്തിച്ചു. 15 ടണ്‍ വൈദ്യസഹായ വസ്തുക്കളുമായി വുഹാനിലെത്തിയ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് ഇവരെ എത്തിച്ചത്. ഇവര്‍ക്കൊപ്പം വിവിധ രാജ്യങ്ങളില്‍നിന്നുള്ള 36 വിദേശികളും ചരക്കുവിമാനത്തില്‍ എത്തുന്നുണ്ട്. ഇവരെയും 14 ദിവസം നിരീക്ഷണത്തിലാക്കും. അതേസമയം, ചൈനയ്ക്കു പുറത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 50 ആയി.

You might also like

Most Viewed