ഇരട്ടക്കൊലപാതകത്തിൽ തന്റെ പങ്ക് സമ്മതിച്ച് രവി പൂജാരി


ബെംഗളൂരു: വ്യവസായിയുടെ റിസപ്ഷനിസ്റ്റിനെയും ഓഫിസ് അസിസ്റ്റന്റിനെയും കൊലപ്പെടുത്തിയ സംഭവത്തിൽ തന്റെ പങ്ക് സമ്മതിച്ച് അധോലോക കുറ്റവാളി രവി പൂജാരി. എന്നാൽ കോടിക്കണക്കിനു രൂപ ആവശ്യപ്പെട്ടു ഡി.കെ സുരേഷ് എംപിയെയും ചില എംഎൽഎമാരെയും ഭീഷണിപ്പെടുത്തിയെന്ന പരാതികൾ ഇയാൾ  നിഷേധിച്ചതായും പോലീസ് അറിയിച്ചു. 

2007 ഫെബ്രുവരി 15ന് ബെംഗളൂരുവിലെ ശബ്നം ഡെവലപേഴ്സ് ഉടമയുടെ റിസപ്ഷനിസ്റ്റ് ഷൈലജ, ഓഫിസ് അസിസ്റ്റന്റ് രവി എന്നിവരെ വെടിവച്ചു കൊന്നവർക്ക് തോക്ക് കൈമാറിയതു താനാണെന്നുമാണ്  രവി പൂജാരി സമ്മതിച്ചത്. വ്യവസായിയോടു ചോദിച്ച പണം ലഭിക്കാത്തതിനെ തുടർന്നായിരുന്നു കൊലപാതകം. രവി പൂജാരിക്കെതിരെ കർണാടകയിൽ റജിസ്റ്റർ ചെയ്തിട്ടുള്ള 96 കേസുകളിലും തെളിവെടുപ്പു നടത്തും. കോടതിയി‍ൽ അഭിഭാഷകന്റെ സാന്നിധ്യത്തിലാണ് ചോദ്യം ചെയ്യുന്നത്. ഇതിനിടെ, 1994ൽ എടുത്ത ഒരു ചിത്രത്തിന്റെ മാത്രം പിൻബലത്തിലാണു രവിപൂജാരിയെ സെനഗലിൽ കണ്ടെത്തിയതെന്ന് അന്വേഷണത്തിനു നേതൃത്വം നൽകുന്ന എഡിജിപി അമർ കുമാർ പാണ്ഡെ പറഞ്ഞു. 

You might also like

Most Viewed