ദ ഷാരൂഖ് ഖാൻ ലാ ട്രോബ് യൂണിവേഴ്സിറ്റി സ്കോളർഷിപ്പ് തൃശ്ശൂര്‍ സ്വദേശിക്ക്


മുംബൈ: ഷാരൂഖ് ഖാന്റെ പേരിലുള്ള ദ ഷാരൂഖ് ഖാൻ ലാ ട്രോബ് യൂണിവേഴ്സിറ്റി സ്കോളർഷിപ്പ് നേടി മലയാളി വിദ്യാർഥിനി. തൃശ്ശൂർ സ്വദേശിയായ ഗോപിക കൊട്ടൻതറയിൽ ഭാസിയ്ക്കാണ് സ്കോളർഷിപ്പ് ലഭിച്ചത്. മുംബൈയിൽ വച്ചു നടന്ന ചടങ്ങിൽ ഗോപികയ്ക്ക് കിംങ് ഖാൻ സ്കോളർഷിപ്പ് സമ്മാനിച്ചു. കാർഷിക മേഖലയിലെ പഠനത്തിനാണ് ഗോപികയ്ക്ക് സ്കോളർഷിപ്പ് ലഭിച്ചത്. സ്ത്രീകളുടെ ഉന്നമനത്തിനായുള്ള ഷാരൂഖിന്റെ പ്രവർത്തനങ്ങളെ ആദരിക്കുന്നതിന്റെ ഭാഗമായി ലാ ട്രോബ് യൂണിവേഴ്സിറ്റി 2019 മുതലാണ് അദ്ദേഹത്തിന്റെ പേരിൽ സ്കോളർഷിപ്പ് വിതരണം ചെയ്യാൻ ആരംഭിച്ചത്.

രാജ്യത്തെ വിവിധഭാഗങ്ങളിൽ നിന്നായി 800 വിദ്യാർഥികൾ സ്കോളർഷിപ്പിനായി അപേക്ഷിച്ചിരുന്നു. ഇവരിൽ നിന്നാണ് ഗോപികയെ അംഗീകാരം തേടിയെത്തിയത്. വിദ്യാഭ്യാസത്തിൽ വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. ഈ നേട്ടത്തിൽ ഗോപികയെ അഭിനന്ദിക്കുന്നു. ഗോപികയുടെ അർപ്പണബോധത്തെയും കഠിനാധ്വാനത്തെയും ഞാൻ പ്രകീർത്തിക്കുന്നു. ലാ ട്രോബ് യൂണിവേഴ്സിറ്റിയിൽ ഗവേഷണം ചെയ്യാനുള്ള മഹത്തരമായ അവസരമാണ് ഗോപികയെ തേടിയെത്തിയിരിക്കുന്നത്. ഇന്ത്യയുടെ കാർഷിക മേഖലയ്ക്ക് ഈ പെൺകുട്ടി ഒരു മുതൽകൂട്ടാകട്ടെ− ഷാരൂഖ് ഖാൻ പറഞ്ഞു.

You might also like

Most Viewed