ഡല്‍ഹി കലാപത്തിൽ എ.എ.പി നേതാവിനും പങ്കുണ്ടെന്ന് റിപ്പോർട്ട്, വീഡിയോ പ്രചരിക്കുന്നു


ന്യൂഡൽഹി: 34 പേർ കൊല്ലപ്പെട്ട ഡൽഹി കലാപത്തിൽ ആം ആദ്മി പാർട്ടി പ്രാദേശിക നേതാവിനും പങ്കുണ്ടെന്ന് റിപ്പോർട്ട്. ഈസ്റ്റ് ഡെൽഹി മുനിസിപ്പൽ കോർപ്പറേഷനിലെ 59−ാം വാർഡായ നെഹ്റു വിഹാറിലെ കൗൺസിലറായ താഹിർ ഹുസൈൻ കലാപകാരികൾക്ക് ഒപ്പമായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കലാപ ബാധിതമായ മുസ്തഫാബാദ് നിയമസഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന സ്ഥലമാണ് നെഹ്റു വിഹാർ. താഹിർ ഹുസൈന്റെ വീട്ടിൽ ആയുധങ്ങളും മറ്റും സംഭരിച്ചിരുന്നുവെന്നും ഇവിടെ കലാപകാരികൾ സംഘടിക്കുകയും മറ്റ് വീടുകളിലേക്ക് പെട്രോൾ ബോംബുകളും കല്ലുകളും മറ്റും വലിച്ചെറിഞ്ഞെന്നും ദൃക്സാക്ഷികളെ ഉദ്ധരിച്ച് സി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. താഹിർ ഹുസൈന്റെ വീടിന് മുകളിൽ നിന്ന് ചിലർ നിരവധി തവണ മറ്റുള്ളവർക്ക് നേരെ വെടിയുതിർത്തുവെന്നും ദൃക്സാക്ഷികൾ പറഞ്ഞതായി സീ ന്യൂസ് റിപ്പോർട്ട് ചെയ്തു.

താഹിർ ഹുസൈന്റെ വീടിന് മുകളിൽ നിന്ന് കലാപകാരികൾ കല്ലെറിയുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുമുണ്ട്. https://twitter.com/i/status/1232733804743184390

കൊല്ലപ്പെട്ട ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമയുടെ മരണത്തിന് പിന്നിൽ താഹിർ ഹുസൈനാണെന്ന് അങ്കിതിന്റെ സഹോദരൻ ആരോപിച്ചു. കലാപകാരികൾക്ക് താഹിറിന്റെ വീട്ടിൽ അഭയം നൽകിയെന്നും അവർ കല്ലുകളും പെട്രോൾ ബോംബുകളും പ്രയോഗിച്ചുവെന്നും അങ്കിതിന്റെ സഹോദരൻ ആരോപിക്കുന്നു.

You might also like

Most Viewed